Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadside

Alappuzha

വ​ഴി​യോ​ര​ത്തെ മ​ത്സ്യ​വി​ല്പ​ന: നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

പൂ​ച്ചാ​ക്ക​ൽ: റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​വി​ൽ​പ്പ​ന ഗ​താ​ഗ​ത​ക്കു​രു​ക്കും ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്താ​യി​ട്ടു​ള്ള പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജം​ഗ​ഷ​നാ​ണി​ത്. റോ​ഡി​നോ​ട് ചേ​ർ​ന്ന് താ​ഴെ ഇ​രു​ന്നാ​ണ് മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. മീ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ തോ​ന്നി​യ​തു​പോ​ലെ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് കാ​ര​ണം നി​ത്യേ​ന വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഈ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​ള​വു​ക​ളി​ലും തി​ര​ക്കു​ള്ള ക​വ​ല​ക​ളി​ലും ഇ​ത്ത​രം വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു. മ​ത്സ്യം വൃ​ത്തി​യാ​ക്കു​ന്ന മ​ലി​ന​ജ​ല​വും അ​വ​ശി​ഷ്ട​ങ്ങ​ളും പൊ​തു​വ​ഴി​യി​ലേ​ക്കും സ​മീ​പ​ത്തെ ഓ​ട​ക​ളി​ലേ​ക്കും ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ​ര​ത്തു​ക​യാ​ണ്. ഇ​ത് പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും ഈ​ച്ച​ക​ളു​ടെ​യും ശ​ല്യം വ​ർ​ധി​ക്കാ​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ​യോ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. വ​ഴി​യോ​ര​ത്തെ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ത​ട​യ​ണ​മെ​ന്നും കൃ​ത്യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ അ​നു​വ​ദി​ക്ക​പ്പെ​ട്ട മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് വി​ൽ​പ്പ​ന മാ​റ്റ​ണ​മെ​ന്നും നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.
ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up